കൊതുകിനെ ഓടിക്കാം കാപ്പി പൊടി ഉപയോഗിച്ച്.

വ്യാധികളും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ കാലഘട്ടമാണ് ഹോസ്പിറ്റലുകളുടെയും, മരുന്ന് കമ്പനികളുടെയും ചാകരകാലം. ഡങ്കി മലേറിയ പോലുള്ള പകര്‍ച്ച വ്യാധികള്‍ പരത്തുന്ന കൊതുകുകളെ തടയാന്‍ ഇതാ എളുപ്പമുള്ളതും, ചിലവ് കുറഞ്ഞതും, ഹാനികരമല്ലാത്തതുമായ ഒരു പൊടി കൈ.

ഇതിനാവശ്യം:
ഫോയില്‍ പേപ്പര്‍
കറുവയില
ഒരല്‍പ്പം കാപ്പി പൊടി
തീപ്പട്ടി



ചെയ്യേണ്ടുന്ന കാര്യം:
ഫോയില്‍ പേപ്പറിന് മുകളില്‍ ഒന്നര സ്പൂണ്‍ കാപ്പി പൊടി ഇടുക, ശേഷം അതിന്റെ മുകള്‍ ഭാഗം കത്തിക്കുക. കൂടുതല്‍ കൊതുക് ഉള്ളതായി തോന്നുകയാണെങ്കില്‍ നാട്ടിന്‍ പുറങ്ങളില്‍ മറ്റും സുഗമമായി ലഭിക്കുന്ന കറുവയില, അല്ലെങ്കില്‍ വാഴനയില ഉണക്കി പൊടിച്ചെടുത്ത് കാപ്പി പൊടിക്കൊപ്പം ചേര്‍ത്ത് കത്തിക്കുക.



ശ്രദ്ധിക്കുക:
ഈ രീതിയില്‍ കൊതുകിനെ തുരത്തുമ്പോള്‍ ഇതുപയോഗിക്കുന്നത് വീടിനകത്താണെങ്കില്‍ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുവാനും കുട്ടികള്‍ ഇതില്‍ തൊടാതിരിക്കാനും പ്രെത്യേകം ശ്രദ്ധിക്കണം.

ഗുണം:
ഈ മാര്‍ഗ്ഗം പിന്തുടരുന്നത് കൊതുക് നിവാരണത്തിനായി നമ്മള്‍ ഉപയോഗിക്കുന്ന കൊതുകു തിരികളും, ലിക്വിഡേറ്ററുകളും, സ്‌പ്രേ യും, ക്രീമുകളും വഴി ഉണ്ടാകാവുന്ന അലര്‍ജികള്‍, ശ്വാസകോശരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവ ഒഴിവാക്കാനും, ഒപ്പം യാതൊരു വിധ പാര്‍ശ്വഫലങ്ങളുമില്ലാത്ത കാപ്പി പൊടിയും, കറുവയിലയും മുറികള്‍ക്കകത്ത് നല്ല വാസന ഉണ്ടാകുവാനും ഇടവരുത്തുന്നു.

Comments

Popular posts from this blog

Who will make this FIFA world cup most interesting??

EUROPEAN TRAVEL DESTINATION